വടംവലി മത്സരം നടത്തി
1548272
Tuesday, May 6, 2025 2:28 AM IST
പാലാവയൽ: ദർശന ആർട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം കണ്ണൂർ-കാസർഗോഡ് ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചു.
പുരുഷ വിഭാഗത്തിൽ യുവധാര നടുവിലും വനിതാ വിഭാഗത്തിൽ ഇഎംഎസ് ചീമേനിയും ജേതാക്കളായി. ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മനോജ് ചിറ്റടിയിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ വി.ബി ബാലചന്ദ്രൻ, പ്രശാന്ത് പാറേക്കുടിയിൽ, സെന്റ് ജോൺസ് എച്ച്എസ്എസ് പ്രിൻസിപ്പൽ മെൻഡലിൻ മാത്യു, എൽപി സ്കൂൾ മുഖ്യാധ്യാപിക എം.വി.ഗീതമ്മ, സിബി ഓലിക്കൽ, റെന്നി വേലിക്കകത്ത് എന്നിവർ പ്രസംഗിച്ചു.
പാലാവയൽ സെന്റ് ജോൺസ് പള്ളി അസി.വികാരി ഫാ.അമൽ ചെമ്പകശേരിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.