പാചകപ്പുര ഉദ്ഘാടനം നടത്തി
1548269
Tuesday, May 6, 2025 2:28 AM IST
മണ്ഡപം: സെന്റ് ജോസഫ് യുപി സ്കൂളിലെ പുതുതായി നിർമിച്ച പാചകപ്പുരയുടെ ഉദ്ഘാടനം എം.രാജഗോപാലൻ എംഎൽനിർവ്വഹിച്ചു. വെസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ അധ്യക്ഷത വഹിച്ചു.
ചിറ്റാരിക്കാൽ വിദ്യാഭ്യാസ ഉപജില്ല നൂൺ മിൽ ഓഫീസർ പി.പി. ജയപ്രകാശ്, സ്കൂൾ പിടിഎ പ്രസിഡന്റ് ജയിംസ് മാരൂർ, ഇടവക ട്രസ്റ്റി സിവിക്കുട്ടി വർഗീസ്, എംപിടിഎ പ്രസിഡന്റ് ശ്രീജ ബിനു, സീനിയർ അസിസ്റ്റന്റ് പ്രെറ്റി മരിയ ജോസ്, സ്കൂൾ ലീഡർ ടി.ബി. ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
സ്കൂളിൽ നിന്ന് സ്ഥലംമാറി പോകുന്ന മാനേജർ ഫാ. തോമസ് കീഴാരത്തിലിനുള്ള യാത്രയയപ്പും ഉപഹാര സമർപ്പണവും ഇതോടൊപ്പം നടത്തി.