കാറുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1548164
Monday, May 5, 2025 10:14 PM IST
കാസര്‍ഗോഡ്: സംസ്ഥാനപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളിയായ യുവാവ് മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു.
ബേക്കല്‍ മലാംകുന്ന് തെല്ലാഞ്ഞിയിലെ അശോകന്-ലത ദമ്പതികളുടെ മകന് എ.അനന്തു (അപ്പു-26)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പ്രണവ് (26), അക്ഷയ് (26) എന്നിവര്‍ മംഗളുരുവിലെയും സൗരവ് (26), അശ്വിന് (25) എന്നിവരെ കാസര്‍ഗോഡ് നുള്ളിപ്പാടിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി കളനാട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം. സെക്കന്‍ഡ് ഷോ കഴിഞ്ഞ് കാസര്‍ഗോട്ടു നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന അനന്തുവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും എത്തിയ കാറിടിച്ചാണ് അപകടം. സഹോദരങ്ങള്‍: അനീഷ്, ജയശ്രീ.