കോണ്‍ഗ്രസ് ബഹുജനമാര്‍ച്ച് നടത്തി
1548551
Wednesday, May 7, 2025 2:06 AM IST
കാസര്‍ഗോഡ്: അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും മുഖമുദ്രയാക്കിയ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് ബഹുജന മാര്‍ച്ച് നടത്തി.
കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ അധ്യക്ഷ വഹിച്ചു.
ഹക്കീം കുന്നില്‍, എ. ഗോവിന്ദന് നായര്‍. കെ. നീലകണ്ഠന്, എം. അസൈനാര്‍, രമേശന് കരുവാച്ചേരി, കരിമ്പില്‍ കൃഷ്ണന്, കെ.വി. ഗംഗാധരന്, മീനാക്ഷി ബാലകൃഷ്ണന്, ശാന്തമ്മ ഫിലിപ്പ്, പി.ജി. ദേവ്, കെ.കെ. രാജേന്ദ്രന്, സാജിദ് മൗവ്വല്‍, ജയിംസ് പന്തമാക്കല്‍, ബി.പി. പ്രദീപ്കുമാര്‍, എം.സി. പ്രഭാകരന്, പി.വി. സുരേഷ്, ടോമി പ്ലാച്ചേരി ,ജെ.എസ്. സോമശേഖര, സി.വി. ജയിംസ്, ഹരീഷ് പി. നായര്‍,ഗീത കൃഷണന്, ധന്യ സുരേഷ്, ജോയ് ജോസഫ്, മധുസൂദനന് ബാലൂര്‍, രാജു കട്ടക്കയം, കെ. ആര് കാര്ത്തികേയന്, മിനി ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.