ആശമാരുടെ സമരം ഒത്തുതീർപ്പാക്കണം: കെഎസ്എസ്പിഎ
1548558
Wednesday, May 7, 2025 2:06 AM IST
പരപ്പ: ന്യായമായ അവകാശങ്ങൾ നേടിയെടുക്കാനായി കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് രാപകൽ സമരയാത്ര നടത്തുന്ന ആശ പ്രവർത്തകരുടെ സമരം ഒത്തുതീർപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് കെഎസ്എസ്പിഎ പരപ്പ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. എവുജിൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു സേവ്യർ അധ്യക്ഷത വഹിച്ചു.
ബി.റഷീദ, എം.കെ. ദിവാകരൻ, കെ. കുഞ്ഞമ്പു നായർ, പി.എ. ജോസഫ്, ജോസുകുട്ടി അറക്കൽ, ആലീസ് കുര്യൻ, സി.എ.ജോസഫ്, എ.കെ. ജയിംസ്, പി.ജെ. ജോസ്, വി.ജെ. ജോർജ്, സി.വി.ശ ്രീധരൻ, സി.ജെ. ജയിംസ് എന്നിവർ പ്രസംഗിച്ചു.