മടിക്കൈയില്‍ മിനി സ്റ്റേഡിയം സ്ഥാപിക്കും: കായികമന്ത്രി
1548268
Tuesday, May 6, 2025 2:28 AM IST
മടിക്കൈ: പഞ്ചായത്തില്‍ നിലവിലുള്ള അഞ്ച് ഏക്കര്‍ കളിയിടത്തില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മിനി സ്റ്റേഡിയം നിര്‍മിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് കായികമന്ത്രി വി.അബ്ദുള്‍ റഹ്മാന്. മടിക്കൈ കാഞ്ഞിരപ്പൊയിലില്‍ സ്പോര്‍ട്സ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ യു. ഷറഫലി, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന് എന്നിവര്‍ മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. പ്രകാശന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി.ശ്രീലത, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.അബ്ദുള്‍ റഹ്മാന്, വാര്‍ഡ് മെംബര്‍ എം.ശൈലജ, എന്‍. ബാലകൃഷ്ണന്, എം.രാജന്, അനില്‍ ബങ്കളം, ടി.വി.കൃഷ്ണന്, എ.വി.ബാലകൃഷ്ണന്, ടി.വി.അനൂപ് എന്നിവര്‍ സംസാരിച്ചു.
പി.വിജയന് സ്വാഗതവും എം.മുകേഷ് നന്ദിയും പറഞ്ഞു.