രാ​ജ​പു​രം: വ​ന​ത്തി​നു​ള്ളി​ൽ പ്ര​കൃ​തി​ദ​ത്ത ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​നം​വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന വി​ത്തൂ​ട്ട് പ​ദ്ധ​തി​ക്കാ​യി പ​ന​ത്ത​ടി സെ​ക്ഷ​നി​ൽ ആ​യി​ര​ത്തോ​ളം വി​ത്തു​ണ്ട​ക​ൾ ത​യാ​റാ​യി.

മാ​വ്, പ്ലാ​വ്, ആ​ഞ്ഞി​ലി, പേ​ര, ഞാ​വ​ൽ, ഇ​ല​ഞ്ഞി, കു​ടം​പു​ളി, വാ​ളം​പു​ളി തു​ട​ങ്ങി മു​പ്പ​തോ​ളം ഫ​ല​വൃ​ക്ഷ​ങ്ങ​ളു​ടെ വി​ത്തു​ക​ളാ​ണ് ഇ​വ​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. ചാ​മു​ണ്ഡി​ക്കു​ന്ന് വ​ന​മേ​ഖ​ല​യി​ലാ​ണ് ഇ​വ നി​ക്ഷേ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി. ​ശേ​ഷ​പ്പ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​വി. പ്ര​കാ​ശ​ൻ, ഡി. ​വി​മ​ൽ​രാ​ജ്, വി. ​വി​നീ​ത്, കെ. ​ര​തീ​ഷ്, ജി. ​സൗ​മ്യ, റി​സ​ർ​വ് ഫോ​റ​സ്റ്റ് വാ​ച്ച​ർ എം.​എ​സ്. സു​മേ​ഷ് കു​മാ​ർ എ​ന്നി​വ​ർ വി​ത്തു​ണ്ട​ക​ളൊ​രു​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യി.