റോട്ടറി സ്പെഷല്‍ സ്കൂളില്‍ ആധുനിക അടുക്കള
1565115
Thursday, June 5, 2025 7:22 AM IST
കാഞ്ഞങ്ങാട്: ആനന്ദാശ്രമം റോട്ടറി സ്പെഷല്‍ സ്കൂളില്‍ മൂന്നു ലക്ഷം രൂപ ചെലവില്‍ ആധുനിക പാചക സംവിധാനമൊരുക്കി. റോട്ടറി ഡിസ്ട്രിക്ടിന്റെ സഹായത്തോടെ കാഞ്ഞങ്ങാട് റോട്ടറിയാണ് നവീകരിച്ച പാചക സംവിധാനം സജ്ജമാക്കിയത്.
റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. റോട്ടറി എംബിഎം ചാരിറ്റബള്‍ ട്രസ്റ്റ് ചെയര്മാന് ഡോ. എം. ആര്. നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. കെ. രാജേഷ് കാമത്ത്, വി.വി. ഹരീഷ്, ഗജാനന്‍ കാമത്ത്, ടി. മുഹമ്മദ് അസ്ലം, പി. സുബീര്‍, എം.സി. ജേക്കബ്, എന്‍. സുരേഷ്, ബീന സുകു, ജയേഷ് കെ. ജനാര്ദനന്, നര്‍മദ ജയേഷ് എന്നിവര്‍ സംസാരിച്ചു.