മണ്ണിടിച്ചിലുണ്ടായ സ്ഥലം ജില്ലാ പഞ്ചായത്തംഗം സന്ദർശിച്ചു
1565111
Thursday, June 5, 2025 7:22 AM IST
ഇരിയ: മൂന്നാംമൈൽ-പറക്കളായി റോഡിലെ പൂതങ്ങാനം പനക്കാലിൽ കഴിഞ്ഞ ദിവസം ശക്തമായ മഴയിൽ മണ്ണിടിച്ചിലുണ്ടായ ഭാഗം ജില്ല പഞ്ചായത്തംഗം ഷിനോജ് ചാക്കോ സന്ദർശിച്ചു.
മണ്ണിടിച്ചിൽ മൂലം നാശനഷ്ടങ്ങൾ സംഭവിച്ച പനക്കാൽ കാർത്യായനിയുടെ സ്ഥലവും സന്ദർശിച്ച് നാട്ടുകാരിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.
പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി റോഡിന് സംരക്ഷണ ഭിത്തിയും മുകൾഭാഗത്തു നിന്ന് മഴവെള്ളം വഴിതിരിച്ചു വിടുന്നതിനുള്ള കലുങ്കും നിർമിക്കാൻ ഏകദേശം 50 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തികൾ എത്രയും പെട്ടെന്ന് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്കി. റോയ് ജോസഫ്, പ്രേംരാജ്, നവീഷ്, രവി, കൃഷ്ണൻ, രമേശൻ, ദിവ്യ എന്നിവർ സംബന്ധിച്ചു.