കോടികളുടെ മണ്ണ് കടത്തിയ മേഘ കമ്പനിക്കെതിരേ നടപടി വേണം: കോണ്‍ഗ്രസ്
1565110
Thursday, June 5, 2025 7:22 AM IST
തൃക്കരിപ്പൂര്‍: ദേശീയപാത നിര്‍മാണത്തിന്റെ മറവില്‍ കോടികളുടെ മണ്ണും മണലും കടത്തിയ മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരേ നടപടി വേണമെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ തീരദേശ മേഖലകളിലും ഹൈവേ നിര്‍മാണം നടക്കുന്ന മറ്റു മലയോര പ്രദേശങ്ങളിലും വന്‍ പാരിസ്ഥിക ആഘാതമുണ്ടാക്കിക്കൊണ്ടാണ് ലക്ഷകണക്കിന് ടണ്‍ മണ്ണും മണലും ഇവര്‍ റോഡ് നിര്‍മാണത്തിന്റെ പേരില്‍ കവര്‍ന്നെടുത്ത് മറിച്ചുവിറ്റത്.
റോഡ് നിര്‍മാണത്തില്‍ അശാസ്ത്രീയമായ രീതി കൈക്കൊണ്ടതിനാല്‍ റോഡിന്റെ സുരക്ഷിതത്വത്തിന് വന്‍ ഭീഷണി നിലനില്‍ക്കുകയാണ്. റോഡില്‍ പല സ്ഥലങ്ങളിലും വലിയതോതില്‍ വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട് .
കരാര്‍ ലംഘനവും അഴിമതിയുമാണ് മേഘ നടത്തിയിരിക്കുന്നത് ഇതിനെതിരെ വിശ്വസനീയമായ ഏജന്‍സിയെകൊണ്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.