സുവര്‍ണ ജൂബിലി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം
1564712
Wednesday, June 4, 2025 2:11 AM IST
കരിവേടകം: കരിവേടകം എയുപി സ്കൂള്‍ സുവര്‍ണ ജൂബിലി സ്മാരക ഓഡിറ്റോറിയം തലശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ. സോണി വടശേരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് വെള്ളരിങ്ങാട്ട് അധ്യക്ഷതവഹിച്ചു. വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി.
ഫാ. അനീഷ് ചക്കിട്ടമുറിയില്‍ മുഖ്യാതിഥിയായിരുന്നു. കരിവേടകം ഒഎസ്ബി ആശ്രമം സുപ്പീരിയര്‍ ഫാ. ബിജു കുഴിവേലില്‍, കരിവേടകം ഇല്യാസ് ജുമാ മസ്ജിദ് ഉസ്താദ് അബ്ദുള്‍ ലത്തീഫ്, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ലിസി തോമസ്, പഞ്ചായത്തംഗം ജോസ് പാറത്തട്ടേല്‍, മുഖ്യാധ്യാപകരായ സി.ജെ. എല്‍സമ്മ, ഷേര്‍ളി അഗസ്റ്റിന്, ബ്രില്യന്റ് തോമസ്, പിടിഎ പ്രസിഡന്റ് സണ്ണി തോമസ്, കെ. നാരായണന്, സത്യ ബാബു, ഷിബു വര്‍ക്കി, റെനീഷ് തോമസ് എന്നിവര്‍ സംബന്ധിച്ചു.