വിഷൻ ഗ്രൂപ്പ് അറേബ്യൻ ഒറിക്സ് പുളിങ്ങോം ജേതാക്കൾ
1564715
Wednesday, June 4, 2025 2:11 AM IST
കടുമേനി: ജയകേരളുടെ ആഭിമുഖ്യത്തിൽ നടത്തിയ ജയകേരള സൂപ്പർ സോക്കറിൽ വിഷൻ ഗ്രൂപ്പ് അറേബ്യൻ ഒറിക്സ് പുളിങ്ങോം ജേതാക്കളായി. എച്ച് എം പെരുമ്പട്ട റണ്ണേഴ്സ് അപ്പയായി.
ജേതാക്കൾക്ക് റ്റി.ഒ. ദേവസ്യ തെങ്ങുംപള്ളിൽ മെമ്മോറിയൽ ട്രോഫിയും 18,001 രൂപ കാഷ് അവാർഡും റണേഴ്സ് അപ്പിന് റ്റി.സി. മാണി തുണിയമ്പ്രാക്കുന്നേൽ മെമ്മോറിയൽ ട്രോഫിയും 13,001 രൂപ കാഷ് അവാർഡും നൽകി.
ചിറ്റാരിക്കാൽ ഇൻസ്പെകടർ രഞ്ജിത് രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
സമാപനസമ്മേളനത്തിൽ പഞ്ചായത്ത് പ്രഡിഡന്റ് ജോസഫ് മുത്തോലി സമ്മാനദാനം നിർവഹിച്ചു.
ജയകേരള രക്ഷാധികാരി ഫാ. മാത്യു വളവനാൽ അനുഗ്രഹപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് തോമസ് മാത്യു മണ്ണാനിക്കൽ, ജോർജ് കരിമഠം, വർക്കി മണപ്പാട്ട്, സോബി ജോസഫ് എന്നിവർ പ്രസംഗിച്ചു.