കർഷക സ്വരാജ് സത്യഗ്രഹത്തിന് പിന്തുണയുമായി മാതൃവേദി
1563467
Friday, May 30, 2025 1:34 AM IST
വെള്ളരിക്കുണ്ട്: കർഷക സ്വരാജ് സത്യഗ്രഹത്തിന് മുന്നോടിയായി നടക്കുന്ന 48 മണിക്കൂർ ഉപവാസത്തിന് പിന്തുണയുമായി മാലോം മേഖലയിലെ മാതൃവേദി പ്രവർത്തകർ സമരപ്പന്തലിലെത്തി.
ഡയറക്ടർ ഫാ. ഷാജി കണിയാംപറമ്പിൽ, മേഖലാ പ്രസിഡന്റ് അന്നമ്മ തലാപ്പിള്ളി എന്നിവരുടെയും ആനിമേറ്റർ സിസ്റ്റർമാരുടെയും നേതൃത്വത്തിലാണ് ഫൊറോനയിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള അമ്മമാർ ഉപവാസ സമരത്തിന് ഐക്യദാർഢ്യമറിയിച്ച് സത്യഗ്രഹ പന്തലിലെത്തിയത്.