മംഗലംകളി സംഗമം നടത്തി
1563354
Thursday, May 29, 2025 7:33 AM IST
അമ്പലത്തറ: മംഗലംകളി അക്കാദമി ഫോര്‍ ട്രൈബ്സിന്റെ നേതൃത്വത്തില്‍ അമ്പലത്തറ ജിവിഎച്ച്എസ്എസില്‍ നടന്ന ജോമോ ജോവ്വ് മംഗലംകളി സംഗമം കിര്‍ത്താഡ്സ് ഡയറക്ടര്‍ ഡോ.എസ്. ബിന്ദു ഉദ്ഘാടനം ചെയ്തു.
അക്കാദമി ചെയര്മാന് ഒ.കെ. പ്രഭാകരന് അധ്യക്ഷതവഹിച്ചു. രതീഷ് കാട്ടുമാടം, രജനി നാരായണന്, ഉമേശന് മുടന്തേന്പ്പാറ, ഗംഗാധരന് ബിദിയാല്‍, ഷിബു പാണത്തൂര്‍, മുഖ്യാധ്യാപകന്‍ പി.വി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. രതീഷ് വെള്ളംതട്ട സ്വാഗതവും ചിഞ്ചു മാരിക്കളം നന്ദിയും പറഞ്ഞു.