കാ​സ​ർ​ഗോ​ഡ്: മൊ​ഗ്രാ​ൽ​പു​ത്തൂ​രി​നു സ​മീ​പം പ​ള്ളി​ക്കു​ന്നി​ൽ റെ​യി​ൽ​വേ വൈ​ദ്യു​ത ലൈ​നി​നു മു​ക​ളി​ലേ​ക്ക് തെ​ങ്ങ് വീ​ണു. ഇ​തേ​ത്തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡി​നും മം​ഗ​ളൂ​രു​വി​നും ഇ​ട​യി​ൽ ഏ​റെ​നേ​രം ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​ടി​ഞ്ഞു​വീ​ണ തെ​ങ്ങി​ന്‍റെ ത​ല​ഭാ​ഗം വൈ​ദ്യു​ത​ലൈ​നി​ൽ ത​ട്ടി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യു​മെ​ത്തി​യാ​ണ് തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി​യ​ത്.