ചിറ്റാരിക്കാൽ വൈസ് നിവാസിൽ ഗ്രന്ഥാലയം തുറന്നു
1563352
Thursday, May 29, 2025 7:33 AM IST
ചിറ്റാരിക്കാൽ: വൈസ് നിവാസ് ഓൾഡ് ഏജ് ഹോമിനോടുചേർന്ന് ഗ്രന്ഥാലയം തുറന്ന് പ്രവർത്തനമാരംഭിച്ചു. വൈസ് മെൻ ഡിസ്ട്രിക്ട് ഗവർണർ ഷീന ജോണി ഉദ്ഘാടനം നിർവഹിച്ചു.
ചിറ്റാരിക്കാൽ വൈസ്മെൻ പ്രസിഡന്റ് എൻ.ടി. സെബാസ്റ്റ്യൻ, സെക്രട്ടറി ഷാജു ജോർജ്, വൈസ് നിവാസ് പ്രസിഡന്റ് എം.എ. അഗസ്റ്റിൻ, ജിയോ തോമസ്, ബിജോയ് തോമസ്, ജോണി ഇടക്കര എന്നിവർ പ്രസംഗിച്ചു.
വൈസ് നിവാസിൽ താമസിക്കുന്നവർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ഗ്രന്ഥാലയം പ്രവർത്തിക്കുക.