റോഡില്‍ നിര്‍ത്തി മരം കയറ്റി; ലോറിക്ക് പിഴ
1563351
Thursday, May 29, 2025 7:28 AM IST
രാജപുരം: മറ്റു വാഹനങ്ങള്‍ക്ക് പോകാൻ തടസമുണ്ടാക്കുന്ന തരത്തിൽ റോഡിൽ ലോറി നിർത്തി മരം കയറ്റിയതിന് ഉടമയ്ക്ക് പിഴ. കൊട്ടോടി വാഴവളപ്പ് റോഡിലാണ് സംഭവം. മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെ പരാതിയിൽ രാജപുരം എസ്ഐ സി.പ്രദീപ് കുമാറാണ് ലോറി ഉടമ എം.ജുനൈദിന് 1500 രൂപ പിഴയിട്ടത്. ഇനി ഇത്തരം നടപടികള്‍ ആവർത്തിക്കരുതെന്ന കർശന നിർദേശവും ഉടമയ്ക്ക് നൽകിയിട്ടുണ്ട്.