വീട്ടമ്മ പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു
1563390
Thursday, May 29, 2025 10:06 PM IST
ബോവിക്കാനം: പുഴയില്‍ തുണി അലക്കാന്‍ പോയ വീട്ടമ്മ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മുളിയാര്‍ മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ പരേതനായ നാണു മണിയാണിയുടെ ഭാര്യ ഗോപി (75) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെ വീടിന് 20 മീറ്റര്‍ മാത്രം അകലെയുള്ള പുഴയില്‍ തുണി അലക്കാന്‍ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ ആരംഭിച്ചു. ഉച്ചയോടെയാണ് നാലു കിലോമീറ്റര്‍ അകലെ കല്ലുകണ്ടത്ത് മൃതദേഹം കണ്ടെത്തിയത്.
മക്കള്‍: ബാലകൃഷ്ണന്, രാജീവി, കുസുമ, മാലിങ്കന്, മധു, സുധനന്, പരേതയായ കലാവതി. മരുമക്കള്‍: ചന്ദ്രാവതി, ബാലകൃഷ്ണന്, ദിവ്യ, രേഖ, അനില, ഉമേശന്, പരേതനായ കൊഗ്ഗു മണിയാണി.