മു​ള്ളേ​രി​യ: മു​ള്ളേ​രി​യ 110 കെ​വി സ​ബ്‌​സ്റ്റേ​ഷ​ന്‍ യാ​ര്‍​ഡി​ല്‍ പൊ​ട്ട​ന്‍​ഷ്യ​ല്‍ ട്രാ​ന്‍​സ്‌​ഫോ​മ​റി​ന് തീ​പി​ടി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 3.30ഓ​ടെ​യാ​ണ് സം​ഭ​വം.

ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര്‍ യാ​ര്‍​ഡി​ലെ പ​ത്തോ​ളം എ​സ്റ്റിം​ഗ്യു​ഷ​ര്‍ ഉ​പ​യോ​ഗി​ച്ച് തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ല്ല. തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ വി.​എ​ന്‍.​ വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​ന എ​ത്തി തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

ചെ​ര്‍​ക്ക​ള, മു​ള്ളേ​രി​യ, ബ​ദി​യ​ടു​ക്ക, എ​രി​ഞ്ഞി​പ്പു​ഴ, കു​റ്റി​ക്കോ​ല്‍ എ​ന്നീ സ്ഥ​ല​ത്തി​ലെ വൈ​ദ്യു​ത ബ​ന്ധം ഈ ​സ​മ​യ​ത്ത് വി​ച്ഛേ​ദി​ച്ചു. പി​ന്നീ​ട് തീ​പി​ടി​ച്ച യാ​ഡ് ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് പി​ന്നീ​ട് ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു.