കെഎസ്എസ്പിഎ കുടുംബസംഗമം
1563349
Thursday, May 29, 2025 7:28 AM IST
റാണിപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കളളാർ-പനത്തടി മണ്ഡലം കമ്മറ്റി കുടുംബസംഗമം റാണിപുരം ഒലിവ് റിസോർട്ടിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.യു. തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.കെ. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.ജെ. മാത്യു മുഖ്യപ്രഭാഷണം നടത്തി. ടി.പി. പ്രസന്നൻ, പി.റ്റി. മേരി, ഒ.സി. ജയിംസ്, ഇ. രാമചന്ദ്രൻ, മോളി ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. എം.എ. ജോസ് സ്വാഗതവും കെ. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.