കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ളേ​ജി​ലെ ഒ​ന്നാം​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യെ ഹോ​സ്റ്റ​ലി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ണ​ത്തൂ​ര്‍ പ​ള്ളി​ക്കാ​ലി​ലെ പി.​ഡി. അ​ഭി​ഷേ​ക് (19) ആ​ണ് മ​രി​ച്ച​ത്.

വി​ദ്യാ​ന​ഗ​ര്‍ ഗ​വ. പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ലി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ മൂ​ന്നാം ന​മ്പ​ര്‍ മു​റി​യി​ലെ ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഫോ​ണ്‍ വി​ളി​ച്ചി​ട്ടും എ​ടു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ജ​ന​ല്‍ വ​ഴി നോ​ക്കി​യ​പ്പോ​ഴാ​ണ് തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ അ​ഭി​ഷേ​ക് അ​മ്മ സി​ന്ധു​വി​നെ ഫോ​ണ്‍ ചെ​യ്ത​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. അ​ഭി​ഷേ​കി​ന്‍റെ ഏ​ക​സ​ഹോ​ദ​രി അ​വ​ന്തി​ക​യു​ടെ പി​റ​ന്നാ​ള്‍ ദി​നം ചൊ​വ്വാ​ഴ്ച​യാ​ണ്. വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തു​മെ​ന്ന് അ​റി​യി​ച്ചാ​ണ് ഫോ​ണ്‍ വ​ച്ച​തെ​ന്നും ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മ​ര​ണ​വാ​ര്‍​ത്ത എ​ത്തി​യ​ത്. ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു.

ഹോ​സ്റ്റ​ല്‍ അ​ധി​കൃ​ത​രു​ടെ പ​രാ​തി പ്ര​കാ​രം കാ​സ​ർ​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌ മോ​ർ​ട്ട​ത്തി​ന് വീ​ട്ടി​ൽ എ​ത്തി​ച്ച് സം​സ്ക​രി​ച്ചു.