പ​ന​ത്ത​ടി: റാ​ണി​പു​രം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ൽ പെ​രു​ത​ടി എ​സ്റ്റേ​റ്റി​നു സ​മീ​പം മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് റോ​ഡി​നു കു​റു​കേ മ​രം വീ​ണ​ത്. റാ​ണി​പു​രം വ​ന​സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. മ​ധു​സൂ​ദ​ന​ൻ, റാ​ണി​പു​രം ഇ​ക്കോ ടൂ​റി​സം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ജി മു​ള​വ​നാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രും മ​ഞ്ചേ​ശ്വ​രം ഹൊ​സ​ങ്ക​ടി​യി​ൽ നി​ന്നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ സം​ഘ​വും ചേ​ർ​ന്നാ​ണ് മ​രം വെ​ട്ടി​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് റാ​ണി​പു​ര​ത്തേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്.