വെ​ള്ള​രി​ക്കു​ണ്ട്: വെ​ള്ള​രി​ക്കു​ണ്ടി​ൽ തു​ട​ങ്ങു​ന്ന ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​ന് വ്യാ​പാ​രി സ​മൂ​ഹം പൂ​ർ​ണ പി​ന്തു​ണ ന​ല്കു​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ് പ്ര​ഖ്യാ​പി​ച്ചു. ക​ർ​ഷ​ക​സ്വ​രാ​ജ് സ​ത്യ​ഗ്ര​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി വെ​ള്ള​രി​ക്കു​ണ്ടി​ൽ ന​ട​ന്നു​വ​രു​ന്ന 48 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സ​ത്തെ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ന്യ​മൃ​ഗ​ശ​ല്യം മൂ​ലം ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​തി​ന്‍റെ പ്ര​തി​ഫ​ല​നം ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യി​ലു​ണ്ടെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം കാ​ണാ​നു​ള്ള സ​മ​ര​ത്തി​ൽ ക​ർ​ഷ​ക​രും ആ​ദി​വാ​സി​ക​ളും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​ചേ​രേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 48 മ​ണി​ക്കൂ​ർ സ​ത്യഗ്ര​ഹം ന​ട​ത്തു​ന്ന ജി​മ്മി ഇ​ട​പ്പാ​ടി, ബേ​ബി ചെ​മ്പ​ര​ത്തി, പി.​സി.​ ര​ഘു​നാ​ഥ​ൻ എ​ന്നി​വ​രെ അ​ഹ​മ്മ​ദ് ഷെ​രീ​ഫ് ഹാ​ര​മ​ണി​യി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഷോ​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നേ​താ​വ് കെ.​വി. ബി​ജു, എം.​ജെ. ലോ​റ​ൻ​സ്, ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ, അ​ഡ്വ. ജോ​ൺ ജോ​സ​ഫ്, പി.​ജി. ദേ​വ്, ജോ​മോ​ൻ ജോ​സ​ഫ്, കെ.​വി. അ​ബ്ദു​ൾ ഖാ​ദ​ർ, കൂ​ക്ക​ൾ ബാ​ല​കൃ​ഷ്ണ​ൻ, കെ.​ആ​ർ. വി​നു, ജോ​സ് മ​ണി​യ​ങ്ങാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ത്യ​ഗ്ര​ഹ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി 24 മ​ണി​ക്കൂ​ർ ഉ​പ​വാ​സ​മാ​രം​ഭി​ച്ച രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് നേ​താ​വ് കെ.​വി. ബി​ജു​വി​നെ ടി.​എം. ബ​ഷീ​ർ ഹാ​ര​മ​ണി​യി​ച്ചു.