ബഡ്സ് സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
1563358
Thursday, May 29, 2025 7:33 AM IST
നീലേശ്വരം: കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നീലേശ്വരം ചിറപ്പുറത്ത് നിര്‍മിച്ച പ്രത്യാശ ബഡ്സ് സ്കൂളിനുള്ള പുതിയ കെട്ടിടം പിന്നോക്ക ക്ഷേമ മന്ത്രി ഒ.ആര്. കേളു ഉദ്ഘാടനം ചെയ്തു. എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നഗരസഭ എന്‍ജിനിയര്‍ പി. സാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
നഗരസഭ വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി, സ്ഥിരംസമതി അധ്യക്ഷരായ കെ.പി. രവീന്ദ്രന്, ഷംസുദ്ദീന് അരിഞ്ചിറ, വി. ഗൗരി, ടി.പി. ലത, പി. ഭാര്‍ഗവി, കാസര്‍ഗോഡ് വികസന പാക്കേജ് സ്പെഷല്‍ ഓഫീസര്‍ വി. ചന്ദ്രന്, കൗണ്‍സിലര്‍മാരായ ഇ. അശ്വതി, കെ. ജയശ്രീ, ദാക്ഷായണി കുഞ്ഞിക്കണ്ണന്, വി.വി. ശ്രീജ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം. രാജന്, എറുവാട്ട് മോഹനന്, എം. അസിനാര്‍, ഇ.എം. കുട്ടിഹാജി, റസാഖ് പുഴക്കര, പി.യു. വിജയകുമാര്‍, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, സുരേഷ് പുതിയേടത്ത്, കെ.വി. ചന്ദ്രന്, എം.ജെ. ജോയി, സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.എം. സന്ധ്യ, കെ.വി. ദാമോദരന്‍, എ.വി. സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ കെ.വി. ജലജ, പിടിഎ പ്രസിഡന്റ് എ.ടി. കുമാരന്, സേതു ബങ്കളം, നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത, സെക്രട്ടറി കെ. മനോജ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.