മാ​ല​ക്ക​ല്ല്: മാ​ല​ക്ക​ല്ല് സ​ബ് ട്ര​ഷ​റി ശി​ലാ​സ്ഥാ​പ​നം സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ നി​ര്‍​വ​ഹി​ച്ചു. ഇ.​ ച​ന്ദ്ര​ശേ​ഖ​ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എം.​ ല​ക്ഷ്മി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​കെ. നാ​രാ​യ​ണ​ന്‍, പ്ര​സ​ന്ന പ്ര​സാ​ദ്, മു​ര​ളി പ​യ്യ​ങ്ങാ​നം, പി. ​ശ്രീ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷി​നോ​ജ് ചാ​ക്കോ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മാ​വേ​ലി, വാ​ര്‍​ഡ് മെം​ബ​ര്‍ മി​നി ഫി​ലി​പ്പ്, സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട്, പൂ​ക്ക​യം എ​സ്റ്റേ​റ്റ് മാ​നേ​ജ​ര്‍ ജോ​മോ​ന്‍ പ്ര​തി​നി​ധി, ട്ര​ഷ​റി സ്ഥ​ലം വാ​ങ്ങ​ല്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ പി.​ജെ. ജോ​ണ്‍, പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഗ​ണേ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ട്ര​ഷ​റി വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ വി. ​സാ​ജ​ന്‍ സ്വാ​ഗ​ത​വും ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​ര്‍ കെ. ​റീ​ജ ന​ന്ദി​യും പ​റ​ഞ്ഞു.

ക​ള്ളാ​ര്‍, പ​ന​ത്ത​ടി, കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളും 120 ഡി​ഡി​ഒ​മാ​രും 450 പെ​ന്‍​ഷ​ന്‍​കാ​രും പൊ​തു​ജ​ന​ങ്ങ​ളും ആ​ശ്ര​യി​ച്ചു വ​രു​ന്ന മാ​ല​ക്ക​ല്ല് സ​ബ് ട്ര​ഷ​റി പ​ത്തു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ക​ള്ളാ​ര്‍ പൂ​ക്ക​യം എ​സ്റ്റേ​റ്റി​ന്‍റെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് സ​ബ് ട്ര​ഷ​റി​ക്ക് സ്വ​ന്ത​മാ​യൊ​രു കെ​ട്ടി​ടം എ​ന്ന സ്വ​പ്ന​ങ്ങ​ളു​ടെ ആ​ദ്യ പ​ടി​യെ​ന്ന നി​ല​യി​ല്‍ പൂ​ക്ക​യം എ​സ്റ്റേ​റ്റ് മാ​നേ​ജ്‌​മെ​ന്‍റി​ല്‍​നി​ന്നും 10 സെ​ന്‍റ് സ്ഥ​ലം വാ​ങ്ങു​ന്ന​ത്.
കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ ട്ര​ഷ​റി അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 1.38 കോ​ടി രൂ​പ ചെ​ല​വ് ക​ണ​ക്കാ​ക്കി ഒ​മ്പ​ത് മാ​സ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ വ​കു​പ്പ് ല​ക്ഷ്യ​മി​ടു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ച്ചു​മ​ത​ല എ​ച്ച്എ​ല്‍​എ​ല്‍ ക​മ്പ​നി​ക്കാ​ണ്.