കയ്റോസ് ലഹരിവിരുദ്ധ കാമ്പയിന് തുടക്കമായി
1563357
Thursday, May 29, 2025 7:33 AM IST
തൃക്കരിപ്പൂർ: ലഹരിക്കെതിരെ അവബോധ കാമ്പയിന് കണ്ണൂർ രൂപത സാമൂഹ്യ സേവന ഗവേഷണ വിഭാഗമായ കയ്റോസ് നേതൃത്വത്തിൽ നടക്കാവിൽ തുടക്കമിട്ടു.
എക്സൈസ് നീലേശ്വരം റേയ്ഞ്ചും കയ്റോസ് കാഞ്ഞങ്ങാട് ഫെഡറേഷനും ചേർന്ന് നടക്കാവ് വികസന സമിതിയുടെ സഹകരണത്തോടെ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിൻ കമ്യൂണിറ്റി ഓർഗനൈസർ ഫാ. ഷിജു ജോസഫ് മുകളേൽ ഉദ്ഘാടനം ചെയ്തു.
ടി. റീജ അധ്യക്ഷതവഹിച്ചു. ബിൻസി ഷാജു, പീറ്റർ കോളക്കാട്, ഷൈമ വിശ്വനാഥൻ, ജോളി മൈക്കിൾ എന്നിവർ സംസാരിച്ചു. എക്സൈസ് ഹൊസ്ദുർഗ് പ്രിവന്റീവ് ഓഫീസർ കെ. അബ്ദുൾ സലാം ബോധവത്കരണ ക്ലാസ് നയിച്ചു.