പി സാഹിത്യ പുരസ്കാരം സമ്മാനിച്ചു
1562684
Tuesday, May 27, 2025 12:59 AM IST
കാഞ്ഞങ്ങാട്:മഹാകവി പി സ്മാരക സമിതി ഏര്‍പ്പെടുത്തിയ പി സാഹിത്യ പുരസ്കാരം യുവകവയത്രി സി. രേഷ്മയ്ക്ക് മാധ്യമപ്രവര്ത്തകന് മാങ്ങാട് രത്നാകരന് സമ്മാനിച്ചു.
പി സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ പി.മുരളീധരന് അധ്യക്ഷതവഹിച്ചു. പിയുടെ മക്കളായ ലീല, രവീന്ദ്രന്, രാധമ്മ എന്നിവരെ ആദരിച്ചു.
പി.കൃഷ്ണദാസ്, കുഞ്ഞിക്കണ്ണന് കക്കാണത്ത്, രാജ്മോഹന്‍ നീലേശ്വരം, ഗോവിന്ദരാജ് എന്നിവര്‍ പ്രസംഗിച്ചു. കെ.വി.സജീവന് സ്വാഗതവും രാമകൃഷ്ണന് വാണിയമ്പാറ നന്ദിയും പറഞ്ഞു.