ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു
1563630
Friday, May 30, 2025 10:01 PM IST
ഉപ്പള: ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. മംഗളൂരു സ്വദേശിയായ പത്മനാഭന്റെ ഭാര്യ നവ്യ (30) ആണ് മരിച്ചത്. പദ്മനാഭനും ഇവരുടെ മകനും ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഉപ്പള ഗേറ്റിന് സമീപമായിരുന്നു അപകടം.
ഉപ്പളയിൽ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽനിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറി റോഡിലേക്ക് മറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും പുറത്തെടുത്ത് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നവ്യയുടെ ജീവൻ രക്ഷിക്കാനായില്ല.