ഭീമനടി വൈഎംസിഎ ഭാരവാഹികള്‍ ചുമതലയേറ്റു
1564462
Tuesday, June 3, 2025 1:57 AM IST
ഭീമനടി: ഭീമനടി വൈഎംസിഎയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. വൈഎംസിഎ ഹാളില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും വൈഎംസിഎ മുന്‍ സംസ്ഥാന വൈസ് ചെയര്‍മാനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ മാനുവല്‍ കുറിച്ചിത്താനം ഉദ്ഘാടനം ചെയ്തു.
ഭീമനടി വൈഎംസിഎ പ്രസിഡന്റ് ചെറിയാന് ഊത്തപ്പാറയ്ക്കല് അധ്യക്ഷത വഹിച്ചു. ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് ജില്ലാ ചെയര്മാന് സണ്ണി മാണിശേരി നേതൃത്വം നല്കി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് തോമസ് കാനാട്ട്, വൈഎംസിഎ വനിതാഫോറം ജില്ലാ ചെയര്‍പേഴ്സണ്‍ സിസിലി പുത്തന്‍പുര, വിദ്യാര്‍ഥി സംഘടനയായ യൂണി വൈയുടെ സംസ്ഥാന ചെയര്മാന് അഖില്‍ ജോണ്‍, ജില്ലാ ജനറല്‍ കണ്‍വീനര്‍ സി.എം. ബൈജു, ഡാജി ഓടക്കല്‍, സക്കറിയാസ് തേക്കുംകാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ചെറിയാന് ഊത്തപ്പാറയ്ക്കല് - പ്രസിഡന്റ്, വര്ക്കിച്ചന് കുത്തുകല്ലില്‍ - വൈസ് പ്രസിഡന്റ്, സിജി കുന്നശേരില് - ജനറല്‍ സെക്രട്ടറി, സിജു വാരണത്ത് - ജോയിന്റ് സെക്രട്ടറി, വിപിന്‍ അമ്പലത്തിങ്കല്‍ - ട്രഷറര്‍.