പര്‍ദ്ദ ഷോപ്പ് കത്തിനശിച്ചു
1564465
Tuesday, June 3, 2025 1:57 AM IST
കാസര്‍ഗോഡ്: പര്‍ദ്ദ ഷോപ്പ് കത്തിനശിച്ചു. ഇന്നലെ പുലര്‍ച്ചെ 5.25 ഓടുകൂടി പഴയ ബസ് സ്റ്റാന്‍ഡിലെ സ്റ്റേറ്റ് ഹോട്ടല്‍ കോംപ്ലക്സ് ബില്‍ഡിംഗിലെ ഇസ്വാ പര്‍ദ്ദാസ് കടക്ക് തീപിടിച്ചത്.
നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാസര്‍ഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയും സ്റ്റേഷന് ഓഫീസര്‍ കെ. ഹര്‍ഷ, സീനിയര്‍ ഫയര്‍ ആന്‍ഡ് ഓഫീസര്‍ വി. സുകു എന്നിവരുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, ഉപ്പള നിലയങ്ങളില്‍ നിന്ന് അഞ്ച് യൂണിറ്റ് വാഹനം ഒന്നരമണിക്കൂര്‍ പ്രവര്‍ത്തനഫലമായാണ് തീപൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്.
ചെര്‍ക്കള ബാലടുക്കം സ്വദേശി പി. നിസാറിന്റെ കടയായിരുന്നു കത്തിനശിച്ചത്. ബക്രീദ് പ്രമാണിച്ച് വേണ്ടി കൊണ്ടുവന്നിരുന്ന പര്‍ദ്ദകള്‍, നിസ്കാര കുപ്പായങ്ങള്‍ ഉടുപ്പുകള്‍, തയ്യല്‍ മെഷീന് എന്നിവ പൂര്‍ണമായും കത്തി നശിച്ചു. കടയുടെ മുകളിലായി പ്രവര്‍ത്തിച്ചിരുന്ന രൂപം ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ തുണി കടയും തൊട്ടടുത്ത് ലോട്ടറി, പലചരക്ക് കടകള്‍ എന്നിവയും പ്രവര്‍ത്തിച്ചിരുന്നു.
ഫയര്‍ഫോഴ്സിന്റെ ചടുലമായ പ്രവര്‍ത്തനം മൂലം മറ്റു കടകളിലേക്ക് തീപടരാതിരിക്കാന്‍ കഴിഞ്ഞു. 50 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.