കാഞ്ഞങ്ങാട് നഗരഭരണം ജനങ്ങള്‍ക്ക് ശാപമായി: മാഹിന്‍ ഹാജി
1565238
Friday, June 6, 2025 2:11 AM IST
കാഞ്ഞങ്ങാട്: നഗരസഭാ ബസ് സ്റ്റാന്‍ഡ് അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞു രണ്ടു മാസത്തിലധികത്തിലധികമായി അടച്ചിട്ട വിദ്യാര്‍ഥികളെയും പൊതുജനങ്ങളെയും നടുറോഡില്‍ ബസ് കയറേണ്ട അവസ്ഥയാണെന്ന് യുഡിഎഫ് ജില്ലാ ചെയര്മാന് കല്ലട്ര മാഹിന്‍ ഹാജി.
കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിലേക്ക് നടത്തിയ ജനകീയമാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് ഇതുവരെ പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിച്ചില്ല. റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നു. കാഞ്ഞങ്ങാട് നഗരഭണംഅക്ഷരാര്ത്ഥത്തില് നരകഭരണമാക്കിയിരിക്കുകയാണ്.
ആറു മാസത്തിനകം നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എല്‍ഡിഎഫ് നഗരസഭാഭരണ സമിതിയെ താഴെ ഇറക്കി യുഡിഫ് ഭരണത്തെ കൊണ്ട് വരാന്‍ തയാറായാറാകുമെന്നും അദ്ദേഹം പറഞ്ഞു. എം.പി. ജാഫര്‍ അധ്യക്ഷതവഹിച്ചു.
കെ.പി. ബാലകൃഷ്ണന്, വി. കമ്മാരന്, ബഷീര്‍ വെള്ളിക്കോത്ത്, എം. അസൈനാര്‍, പി.വി. സുരേഷ്, കെ. മുഹമ്മദ്കുഞ്ഞി, വി. ഗോപി, ടി.വി. ഉമേശന്, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, സി. ശ്യാമള എന്നിവര്‍ പ്രസംഗിച്ചു.