ക​മ്യൂ​ണി​സ്റ്റ് അ​ക്ര​മ​ രാ​ഷ്ട്രീ​യ​ത്തി​ന് അ​റു​തി വ​രു​ത്താ​ന്‍ എ​ന്‍​ഡി​എ അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണം: ന​ളി​ന്‍​ കു​മാ​ര്‍ ക​ട്ടീ​ല്‍
Sunday, April 21, 2019 2:48 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ര​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ന​ട​ന്നുവ​രു​ന്ന ക​മ്യൂ​ണി​സ്റ്റ് അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് അ​റു​തി​വ​ര​ണ​മെ​ങ്കി​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ന​രേ​ന്ദ്ര​മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്ന് ബി​ജെ​പി മം​ഗ​ളൂരു എം​പി.​ന​ളി​ന്‍​കു​മാ​ര്‍ ക​ട്ടീ​ല്‍.
കാ​സ​ര്‍​ഗോ​ഡ് പ്ര​സ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച മീ​റ്റ് ദി ​പ്ര​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ശ്വാ​സ​ത്തെ തെ​രു​വി​ല്‍ വ​ലി​ച്ചി​ഴ​ച്ച ക​മ്യൂ​ണി​സ്റ്റ് സ​ര്‍​ക്കാ​റാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ന്‍ തി​ടു​ക്കംകാ​ട്ടി​യ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ഴ്‌​സു​മാ​രു​ടെ മി​നി​മം ശ​ന്പ​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ വ​ന്ന കോ​ട​തിവി​ധി​ക​ളി​ല്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.
കൃ​ത്യ​ത​യും വ്യ​ക്ത​ത​യു​മി​ല്ലാ​ത്ത ന​യ​ങ്ങ​ളു​മാ​യി​ട്ടാ​ണ് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ പോ​ലും ഉ​റ​ച്ച ഒ​രു തീ​രു​മാ​നം കൈ​ക്കൊള്ളാ​ന്‍ ഇ​തു​വ​രെ കോ​ണ്‍​ഗ്ര​സ്സി​നാ​യി​ട്ടി​ല്ല. തോ​ല്‍​വി ഭ​യ​ന്ന് എ​ഐ​സി​സി അ​ദ്ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് പോ​ലും പ​ലാ​യ​നം ചെ​യ്യേ​ണ്ടിവ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.