കൂ​ടു​ത​ല്‍ കാ​ലം ക​രു​ണാ​ക​ര​ന്‍; കു​റച്ചു കാ​ലം രാ​മ​റൈ
Friday, May 24, 2019 1:09 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം പ്ര​തി​നി​ധീ​ക​രി​ച്ച​ത് സി​പി​എ​മ്മി​ന്‍റെ പി. ​ക​രു​ണാ​ക​ര​നാ​ണ്. തു​ട​ര്‍​ച്ച​യാ​യി മൂ​ന്നു ത​വ​ണ​ക​ളാ​യി 15 വ​ര്‍​ഷം പി. ​ക​രു​ണാ​ക​ര​ന്‍ കാ​സ​ർ​ഗോ​ഡി​ന്‍റെ എം​പി​യാ​യി​രു​ന്നു. ഏ​റ്റ​വും കു​റ​ച്ചു കാ​ലം പ്ര​തി​നി​ധീ​ക​രി​ച്ച​ത് കോ​ൺ​ഗ്ര​സി​ലെ ഐ. ​രാ​മ​റൈ​യാ​ണ്. അ​ഞ്ചു​വ​ര്‍​ഷം മാ​ത്ര​മാ​ണ് രാ​മ​റൈ എം​പി​യാ​യി​രു​ന്ന​ത്. മ​ണ്ഡ​ല​ത്തെ ഒ​രു ത​വ​ണ​മാ​ത്രം പ്ര​തി​നി​ധീ​ക​രി​ച്ച വ്യ​ക്തി​കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം. എ​ന്നാ​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​ത് എ.​കെ. ഗോ​പാ​ല​നും എം.​രാ​മ​ണ്ണ​റൈ​യും ടി.​ഗോ​വി​ന്ദ​നും പി. ​ക​രു​ണാ​ക​ര​നു​മാ​ണ്. മൂ​ന്നു ത​വ​ണ​ക​ളാ​യി എ.​കെ.​ഗോ​പാ​ല​ന്‍ 14 വ​ര്‍​ഷ​വും എം.​രാ​മ​ണ്ണ റൈ 11 ​വ​ര്‍​ഷ​വും ടി.​ഗോ​വി​ന്ദ​ന്‍ എ​ട്ടു വ​ര്‍​ഷ​വും മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചു. ര​ണ്ടു ത​വ​ണ​ക​ളാ​യി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഒ​ൻ​പ​ത് വ​ര്‍​ഷ​വും മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടു​ണ്ട്.