പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് തീറ്റപ്പു​ല്ല് സൗ​ജ​ന്യ​മാ​യി ന​ൽ​കി
Tuesday, August 20, 2019 1:16 AM IST
പി​ലി​ക്കോ​ട്: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ വ​ല​യു​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളും. പ്ര​ള​യ​ത്തി​ൽ നാ​ശം​വ​ന്ന മേ​ഖ​ല​ക​ളി​ലെ​ല്ലാം പ​ച്ച​പ്പു​ല്ലും കാ​ലി​ത്തീ​റ്റ​യും കി​ട്ടാ​ത്ത​തി​നാ​ൽ ക്ഷീ​ര​ക​ർ​ഷ​ക​ർ ആ​ഴ്ച​ക​ളാ​യി ദു​രി​ത​ത്തി​ലാ​ണ്.

നീ​ലേ​ശ്വ​രം ബ്ലോ​ക്കി​ൽ ഇ​തു രൂ​ക്ഷ​മാ​ണ്. പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ നി​ന്നു​മാ​യി അ​വ​ശ്യകേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് തീ​റ്റ​പ്പു​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കി. ക്ഷീ​ര​വി​ക​സ​ന വ​കു​പ്പും മ​ണ്ണു​ത്തി ഡ​യ​റി സ​യ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി യൂ​ണി​യ​നും ഗ്രാ​ജു​വേ​റ്റ് അ​സോ​സി​യേ​ഷ​നും സം​സ്‌​ഥാ​ന​ത്തെ വി​വി​ധ

ജി​ല്ല​ക​ളി​ൽ ക​ർ​ഷ​ക​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചുവ​രി​ക​യാ​ണ്.
ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് തീറ്റപ്പു​ല്ല് എ​ത്തി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്. പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ർ​ഷി​ക കോ​ള​ജി​ലെ പു​തി​യ ബ്ലോ​ക്കി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ന്ദ്രം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. സ​തീ​ശ​ൻ ക​ർ​ഷ​ക​ർ​ക്ക് തീ​റ്റ​പ്പു​ല്ല് ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ​ർ കെ. ​ക​ല്യാ​ണി നാ​യ​ർ, ഡോ. ​പി.​കെ. ര​തീ​ഷ്, പി. ​വേ​ണു​ഗോ​പാ​ല​ൻ, മ​ണ്ണു​ത്തി ഡ​യ​റി സ​യ​ൻ​സ് കോ​ള​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ടി.​വി. ശ്രീ​രാ​ഗ്, കാ​വ്യ​ശ്രീ സു​രേ​ന്ദ്ര​ൻ, എ. ​അ​ഭി​ജി​ത്ത്, ഫാം ​സൂ​പ്ര​ണ്ട് പി.​പി. മു​ര​ളീ​ധ​ര​ൻ, മാ​നേ​ജ​ർ​മാ​രാ​യ കെ. ​സു​രേ​ഷ് ബാ​ബു, പി. ​ര​തീ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​രി, മ​യ്യി​ച്ച, ഓ​രി ക്ഷീ​ര സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ലെ ക​ർ​ഷ​ക​ർ​ക്കു പി​ലി​ക്കോ​ട് കേ​ന്ദ്ര​ത്തി​ൽ നി​ന്നും പ​തി​ക്കാ​ൽ ക്ഷീ​ര സം​ഘ​ത്തി​ന് പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ൽ നി​ന്നു​മാ​ണ് തീ​റ്റ​പ്പുല്ല് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​യി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ഡ​യ​റി വി​ക​സ​ന വി​ഭാ​ഗ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ഒ​രു ചാ​ക്ക് കാ​ലി​ത്തീ​റ്റ​യ്ക്ക് പു​റ​മെ​യാ​ണ് തീ​റ്റ​പ്പുല്ല് ന​ൽ​കി​യ​ത്.