ഭാ​ഷാ സം​ര​ക്ഷ​ണ പ​ദ​യാ​ത്ര ന​ട​ത്തി
Wednesday, September 11, 2019 1:09 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​തൃ​ഭാ​ഷ​യി​ലും കൂ​ടി ന​ട​ത്തു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​രം പി​എ​സ്‌​സി ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന നി​രാ​ഹാ​ര സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ൽ പ​ദ​യാ​ത്ര ന​ട​ത്തി.

കേ​ര​ള ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്രാ​ട​നാ​ളി​ൽ ന​ട​ന്ന ഭാ​ഷാ​സം​ര​ക്ഷ​ണ പ​ദ​യാ​ത്ര ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ത​ല​വ​ൻ ഡോ. ​എ.​എം. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​ഷ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജി​വി​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ഡോ. ​സി. രാ​മ​കൃ​ഷ്ണ​ൻ, എ.​എം. ബാ​ല​കൃ​ഷ്ണ​ൻ, വി.​ടി. കാ​ർ​ത്ത്യാ​യ​നി, വി. ​മ​ധു​സൂ​ദ​ന​ൻ, ഡോ. ​എം.​വി. ഗം​ഗാ​ധ​ര​ൻ, പ്ര​ദീ​പ് കൊ​ട​ക്കാ​ട്, പി.​യു. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​പ്രേം​രാ​ജ്, എം. ​ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.