ച​ന്ദ​ന​ക്കാം​പാ​റ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​നശ​ല്യം
Wednesday, September 11, 2019 1:10 AM IST
ശ്രീ​ക​ണ്ഠ​പു​രം: ച​ന്ദ​ന​ക്കാം​പാ​റ മേ​ഖ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന ശ​ല്യം. ന​റു​ക്കും​ചീ​ത്ത​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. താ​ള​നാ​നി​യി​ൽ മാ​ത്യു, കു​ഴി​ക്കാ​ട്ട് സ്റ്റീ​ഫ​ൻ, ചേ​ന്ന​പ്പ​ള്ളി മാ​ത്യു, നെ​ടു​മ​ല​യി​ൽ സു​രേ​ഷ്, മാ​ളി​യ​യ്ക്ക​ൽ ജോ​ണി, മാ​ളി​യ​യ്ക്ക​ൽ ബാ​ബു എ​ന്നി​വ​രു​ടെ റ​ബ​ർ, വാ​ഴ, തെ​ങ്ങ്, ക​വു​ങ്ങ്, ക​ശു​മാ​വ് ഉ​ൾ​പ്പെ​ടെ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​ണ് 12 ഓ​ളം കാ​ട്ടാ​ന​ക​ളെ​ത്തി​യ​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​ട​ക്കം പൊ​ട്ടി​ച്ചും മ​റ്റും ആ​ന​ക​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്തു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടു​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ ഒ​ന്നാം​പാ​ല​ത്തും കാ​ട്ടാ​ന​ക​ളി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. അ​തേ ആ​ന​ക്കൂ​ട്ട​മാ​ണ് ന​റു​ക്കും​ചീ​ത്ത​യി​ലു​മെ​ത്തി​യ​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഒ​ന്നാം​പാ​ല​ത്തെ​ത്തി​യ ആ​ന​ക​ളെ വ​ന​പാ​ല​ക​രെ​ത്താ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​ർ കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യി​രു​ന്നെ​ങ്കി​ലും ആ​ന​ക​ൾ 200 മീ​റ്റ​റോ​ളം അ​ക​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ത​ന്നെ ത​മ്പ​ടി​ക്കു​ക​യാ​യി​രു​ന്നു.
ക​ർ​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് ആ​ന​ക​ൾ വീ​ണ്ടു​മെ​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി ഈ ​ആ​ന​ക​ൾ ച​ന്ദ​ന​ക്കാം​പാ​റ മേ​ഖ​ല​യി​ൽ ത​ന്നെ​യു​ണ്ട്. ഇ​തു​വ​രെ 15 ഓ​ളം ത​വ​ണ​യാ​ണ് ആ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി​യ​ത്. ആ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ വ​ന​പാ​ല​ക​ർ ത​യാ​റാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.