വ​ള്ളി​ക്ക​ട​വി​ലെ മൊ​ബൈ​ൽ ട​വ​ർ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം
Thursday, September 19, 2019 1:19 AM IST
വ​ള്ളി​ക്ക​ട​വ്: ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ 11-ാം വാ​ർ​ഡ് വ​ള്ളി​ക്ക​ട​വി​ൽ നി​ർ​മി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ മൊ​ബൈ​ൽ ട​വ​ർ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് വി​ജ​ന​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 107 കു​ടും​ബ​ങ്ങ​ൾ ഒ​പ്പി​ട്ട നി​വേ​ദ​നം മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ചു.

ട​വ​റി​ന്‍റെ സ​മീ​പ​വാ​സി​ക​ളാ​ണ് ഒ​പ്പി​ട്ട കു​ടും​ബ​ങ്ങ​ൾ. ഇ​തു സം​ബ​ന്ധി​ച്ച പ​രാ​തി റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ, വെ​ള്ള​രി​ക്കു​ണ്ട് ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ​ക്കും ന​ൽ​കി​യി​ട്ടു​ണ്ട്. ക​സ​ബ ചൈ​ത്ര​വാ​ഹി​നി ക്ല​ബ് നേ​തൃ​ത്വം ന​ൽ​കു​ന്ന ഗ്രാ​മീ​ണ ക​ർ​ഷ​ക ഐ​ക്യ​സം​ഘ​മാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് കൂ​ട്ടാ​യ്മ ഒ​രു​ക്കു​ന്ന​ത്.

ട​വ​റി​ന്‍റെ 70 മീ​റ്റ​ർ പ​രി​ധി​യി​ലെ താ​മ​സ​ക്കാ​രോ​ട് എ​ൻ​ഒ​സി വാ​ങ്ങി​യി​രി​ക്ക​ണം എ​ന്ന ച​ട്ടം ഇ​വി​ടെ പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ട​വ​റി​ന് സ​മീ​പം പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ പാ​ടി​ല്ലെ​​ന്നു ച​ട്ടം ഉ​ണ്ടാ​യി​രി​ക്കെ 20 മീ​റ്റ​ർ പ​രി​ധി​യി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ൾ സ്ഥി​തി​ചെ​യ്യു​ന്നു.​
ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യെ മു​ൻ​നി​ർ​ത്തി വ​ള്ളി​ക്ക​ട​വി​ലെ സ്വ​കാ​ര്യ ക​മ്പ​നി മൊ​ബൈ​ൽ ട​വ​ർ മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്ന് മാ​ലോം വൈ​എം​സി​എ, ക​സ​ബ യു​വ​ജ​ന കേ​ന്ദ്രം, യൂ​ത്ത് ഫ്ര​ണ്ട്-​സ്ക​റി​യ തോ​മ​സ് ജി​ല്ലാ​ക​മ്മി​റ്റി എ​ന്നി​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.