ഹ​രി​ത നി​യ​മാ​വ​ലി കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി
Saturday, September 21, 2019 1:37 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹ​രി​ത നി​യ​മാ​വ​ലി സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ്ഗൈ​ഡ്‌​സ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള കാ​മ്പ​യി​ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.
ജി​ല്ല​യി​ലെ സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്സ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള‘​അ​രു​ത് വ​ലി​ച്ചെ​റി​യ​രു​ത്-​ക​ത്തി​ക്ക​രു​ത്' ഹ​രി​ത​നി​യ​മ​ങ്ങ​ളു​ടെ പ​രി​ശീ​ല​നം കാ​സ​ര്‍​ഗോ​ഡ് സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്സ് ഭ​വ​നി​ലും നീ​ലേ​ശ്വ​രം പ​ടി​ഞ്ഞാ​റ്റം കൊ​ഴു​വ​ല്‍ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലും ന​ട​ന്നു.
പ​രി​ശീ​ല​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കാ​സ​ര്‍​ഗോ​ഡ് സ്‌​കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് ഭ​വ​നി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍ നി​ര്‍​വ​ഹി​ച്ചു.
നീ​ലേ​ശ്വ​ര​ത്ത് ന​ട​ന്ന ഏ​ക​ദി​ന​പ​രി​ശീ​ല​നം ഭാ​ര​ത് സ്‌​കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്സ് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സി. ​ഉ​ഷ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ന്‍ കാ​മ്പ​യി​ന്‍റെ പ്ര​സ​ക്തി വി​ശ​ദീ​ക​രി​ച്ചു.