ദേ​ശീ​യ​പാ​ത വി​ക​സ​നം: ഉ​ണ്ണി​ത്താ​ൻ നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു
Sunday, September 22, 2019 1:26 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ണ്ഡ​ല​ത്തി​ലെ ദേ​ശീ​യ​പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ത്തി​യ 24 മ​ണി​ക്കൂ​ര്‍ നി​രാ​ഹാ​ര​സ​മ​രം അ​വ​സാ​നി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ണ്ണി​ത്താ​ന് നാ​ര​ങ്ങാ​നീ​ര് ന​ല്‍​കി​യാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ദേ​ശീ​യ​പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 26 ന് ​ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ക്കും. മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം താ​റു​മാ​റാ​യി കി​ട​ക്കു​ക​യാ​യി​രു​ന്ന കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ ദേ​ശീ​യ​പാ​ത​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ എം​പി​യു​ടെ നി​രാ​ഹാ​രം ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​യി തു​ട​ങ്ങി​യി​രു​ന്നു.

വി​ഷ​യ​ത്തി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​മാ​യി ച​ര്‍​ച്ച​ന​ട​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍ ഉ​റ​പ്പു ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ ചെ​യ്തു​കൊ​ണ്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

കാ​സ​ർ​ഗോ​ഡ് മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കൊ​ണ്ടു​വ​ന്ന കാ​സ​ര്‍​ഗോ​ഡ് പാ​ക്കേ​ജി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഒ​ച്ചി​ഴ​യു​ന്ന വേ​ഗ​ത്തി​ലാ​ണ് ഇ​പ്പോ​ൾ നീ​ങ്ങു​ന്ന​ത്.
പ്ര​വ​ര്‍​ത്ത​നം ദ്രു​ത​ഗ​തി​യി​ൽ പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ എം​പി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

24 മ​ണി​ക്കൂ​ർ നി​രാ​ഹാ​ര​സ​മ​രം സൂ​ച​ന മാ​ത്ര​മാ​ണെ​ന്നും പൂ​ർ​ണ​വി​ജ​യം വ​രെ സ​മ​ര​രം​ഗ​ത്തു​ണ്ടാ​കു​മെ​ന്നും രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പ​റ​ഞ്ഞു. ഗാ​ന്ധി​യ​ൻ രീ​തി​യി​ലു​ള്ള സ​ഹ​ന​സ​മ​ര​ത്തി​ന് നേ​രി​ട്ടെ​ത്തി​യും ഫോ​ണി​ലൂ​ടെ​യും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും എം​പി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.