'മു​റ്റ​ത്തെ മു​ല്ല' ല​ഘു ഗ്രാ​മീ​ണ വാ​യ്പാ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Tuesday, October 15, 2019 1:30 AM IST
ചെ​റു​വ​ത്തൂ​ര്‍: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബ്ലേ​ഡ് മാ​ഫി​യ​യു​ടെ​യും പി​ടി​യി​ല്‍ നി​ന്ന് ഗ്രാ​മീ​ണ ജ​ന​ത​യെ മോ​ചി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന സ​ഹ​ക​ര​ണ വ​കു​പ്പ് ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന "മു​റ്റ​ത്തെ മു​ല്ല' ല​ഘു ഗ്രാ​മീ​ണ വാ​യ്പ പ​ദ്ധ​തി​ക്ക് ചെ​റു​വ​ത്തൂ​ര്‍ ഫാ​ര്‍​മേ​ഴ്‌​സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ തു​ട​ക്ക​മാ​യി. ജി​ല്ലാ സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി. ര​ജി​സ്ട്രാ​ർ (പ്ലാ​നിം​ഗ്) കെ. ​മു​ര​ളീ​ധ​ര​ന്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ഹൊ​സ്ദു​ർ​ഗ് അ​സി. ര​ജി​സ്ട്രാ​ർ വി. ​ച​ന്ദ്ര​ന്‍ ആ​ദ്യ വാ​യ്പ വി​ത​ര​ണം ചെ​യ്തു.
ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പി.​കെ. വി​ന​യ​കു​മാ​ര്‍, കു​ടും​ബ​ശ്രീ സി​ഡി​എ​സ് അ​ധ്യ​ക്ഷ വി.​വി. റീ​ന, ഇ.​പി. കു​ഞ്ഞ​ബ്ദു​ള്ള, കെ. ​നാ​രാ​യ​ണ​ന്‍, കെ.​പി. കു​മാ​ര​ന്‍, ഇ.​ടി. ര​വീ​ന്ദ്ര​ന്‍, പി.​വി. പ്ര​ഭ, എം. ​ര​വീ​ന്ദ്ര​ന്‍, ജ​യാ ജ​നാ​ർ​ദ​ന​ൻ, കെ. ​ദീ​പ, എ​ൻ. സു​വ​ർ​ണി​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്വ​ര്‍​ണാ​ഭ​ര​ണ ലേ​ലം

കാ​ഞ്ഞ​ങ്ങാ​ട്: ഉ​ട​മ​സ്ഥ​രി​ല്ലാ​ത്ത​തി​നാ​ല്‍ സ​ര്‍​ക്കാ​രി​ലേ​ക്ക് ക​ണ്ടു​കെ​ട്ടി​യ സ്വ​ര്‍​ണ​മാ​ല​യും (15.060 ഗ്രാം) ​സ്വ​ര്‍​ണ പാ​ദ​സ​ര​വും (9.970 ഗ്രാം) ​കാ​ഞ്ഞ​ങ്ങാ​ട് ആ​ര്‍​ഡി​ഒ ഓ​ഫീ​സി​ല്‍ നി​ന്ന് ഒ​ക്‌​ടോ​ബ​ര്‍ 29 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ലേ​ലം ചെ​യ്യും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ൺ: 0467 2204298.