മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍​ക്ക് അ​പ​ക​ട ഇ​ന്‍​ഷ്വ​റ​ന്‍​സ്
Thursday, October 17, 2019 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന പ​ര​മ്പ​രാ​ഗ​ത​യാ​ന​ങ്ങ​ള്‍​ക്ക് ഫി​ഷ​റീ​സ് വ​കു​പ്പ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പ​രി​ര​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. 15 മീ​റ്റ​ര്‍ വ​രെ നീ​ള​മു​ള്ള യാ​ന​ങ്ങ​ള്‍​ക്കാ​ണ് ഇ​ന്‍​ഷ്വ​റ​ന്‍​സ് ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത്.
യാ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ര്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ത്വ​മു​ള്ള​വ​രാ​യി​രി​ക്ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍ പ്രീ​മി​യം തു​ക​യു​ടെ 10 ശ​ത​മാ​നം ഗു​ണ​ഭോ​ക്തൃ​വി​ഹി​ത​മാ​യി അ​ടയ്​ക്ക​ണം.​
അ​പേ​ക്ഷാ ഫോം ​ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ലും മ​ത്സ്യ​ഭ​വ​നു​ക​ളി​ലും ല​ഭ്യ​മാ​ണ്. ഫോ​ൺ: 0467 2202537.