സ്ഥ​ല​മ​ള​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്കൊ​പ്പം എ​ത്തി​യ യു​വ​തി​യെ ആ​ക്ര​മി​ച്ചതായി പരാതി
Thursday, October 17, 2019 1:03 AM IST
ബ​ദി​യ​ഡു​ക്ക: വി​ല​കൊ​ടു​ത്തു വാ​ങ്ങി​യ സ്ഥ​ലം അ​ള​ന്നുതി​ട്ട​പ്പെ​ടു​ത്താ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കൊ​പ്പം എ​ത്തി​യ യു​വ​തി​യെ ആ​ക്ര​മി​ച്ച​താ​യി പ​രാ​തി.
ഉ​പ്പ​ള സ്വ​ദേ​ശി​നി​യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ബ്ദു​ല്ല എ​ന്ന​യാ​ള്‍​ക്കെ​തി​രേ ബ​ദി​യ​ഡു​ക്ക പോ​ലീ​സ് കേ​സെ​ടു​ത്തു.
ക​ഴി​ഞ്ഞ​ദി​വ​സം വി​ല്ലേ​ജ് ഓ​ഫീ​സ​റേ​യും കൂ​ട്ടി പെ​ര്‍​ള ക​ണ്ണാ​ടി​ക്കാ​ന​യി​ലെ സ്ഥ​ല​ത്തെ​ത്തി​യ സ്ത്രീ​യെ അ​ബ്ദു​ള്ള ആ​ക്ര​മി​ക്കു​ക​യും ത​ല​മു​ടി പി​ടി​ച്ചു​വ​ലി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി.

കേ​ര​ളോ​ത്സ​വം 25 മു​ത​ൽ

ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം 25 മു​ത​ല്‍ ന​വം​ബ​ര്‍ മൂ​ന്നു വ​രെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ന​ട​ക്കും.
25ന് ​രാ​വി​ലെ പ​ത്തി​നു ചെ​ന്ന​ടു​ക്ക​ത്ത് പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍ നി​ര്‍​വ​ഹി​ക്കും. ഷ​ട്ടി​ല്‍ 25ന് ​ചെ​ന്ന​ടു​ക്കം.
വ​ടം​വ​ലി 26ന് ​ഭീ​മ​ന​ടി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം. ക്രി​ക്ക​റ്റ് 26ന് ​ഭീ​മ​ന​ടി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം. ഫു​ട്ബോ​ള്‍ 27ന് ​ഭീ​മ​ന​ടി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യം.
വോ​ളി​മ​ത്സ​രം ന​വം​ബ​ര്‍ ര​ണ്ടി​ന് എ​ളേ​രി​ത്ത​ട്ട്. ക​ലാ​മ​ത്സ​ര​ങ്ങ​ള്‍, ര​ച​നാ മ​ത്സ​ര​ങ്ങ​ള്‍ എ​ന്നി​വ ന​വം​ബ​ര്‍ ര​ണ്ടി​ന് ഭീ​മ​ന​ടി​യി​ൽ.
അ​ത്‌​ല​റ്റി​ക്സ് മ​ത്സ​ര​ങ്ങ​ള്‍ ന​വം​ബ​ര്‍ മൂ​ന്നി​നു ഭീ​മ​ന​ടി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ 24ന​കം എ​ന്‍​ട്രി ഫോ​റം ഏ​ല്‍​പ്പി​ക്ക​ണം. ഫോ​ൺ: 9656425767, 8281567801.