വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Thursday, October 17, 2019 1:04 AM IST
മു​ള്ളേ​രി​യ: അ​വ​ധി​യെ​ടു​ക്കാ​തെ ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രു​ന്ന വി​ല്ലേ​ജ് ഓ​ഫീ​സ​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു. മു​ളി​യാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ശ്രീ​ദേ​വി​യെ​യാ​ണ് ത​ഹ​സി​ൽ​ദാ​രു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ജി​ല്ലാ ക​ള​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.
മു​ൻ​കൂ​ട്ടി അ​നു​വാ​ദം വാ​ങ്ങാ​തെ തു​ട​ർ​ച്ച​യാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​ക​ത്ത​തി​നാ​ണ് സ​സ്പെ​ൻ​ഷ​ൻ. ര​ണ്ടു മാ​സം മു​ൻ​പാ​ണ് ശ്രീ​ദേ​വി മു​ളി​യാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി ചാ​ർ​ജെ​ടു​ത്ത​ത്.
എ​ന്നാ​ൽ അ​വ​ധി​ക്ക് അ​പേ​ക്ഷി​ക്കാ​തെ പി​റ്റേ​ദി​വ​സം ത​ന്നെ സ്വ​ദേ​ശ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഇ​തേത്തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഇ​വ​രോ​ട് വി​ശ​ദീ​ക​ര​ണം തേ​ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.‌‌