ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, October 18, 2019 1:20 AM IST
കാ​സ​ർ​ഗോ​ഡ്: ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ 11 -ാം വാ​ര്‍​ഡാ​യ മാ​ലോം, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 21-ാം വാ​ര്‍​ഡാ​യ ഹൊ​ന്ന​മൂ​ല , 22-ാം വാ​ര്‍​ഡാ​യ തെ​രു​വ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പതെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക അ​ത​ത് പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലും വി​ല്ലേ​ജി​ലും താ​ലൂ​ക്ക് ഓ​ഫീ​സി​ലും ല​ഭ്യ​മാ​ണ്. www.lsgelection.kerala.gov.in/eroll എ​ന്ന വെ​ബ്‌​സൈ​റ്റി​ലും ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക ല​ഭി​ക്കും. ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യെ കു​റി​ച്ച് പ​രാ​തി​യും ആ​ക്ഷേ​പ​വു​മു​ള്ള​വ​ര്‍ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​ക​ണം. അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക ന​വം​ബ​ര്‍ 13 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും.