വ​ടം​വ​ലി: കോ​ടോ​ത്ത് സ്കൂ​ൾ ജേ​താ​ക്ക​ൾ
Friday, October 18, 2019 1:25 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​മ്പ​ല​ത്ത​റ​യി​ൽ ന​ട​ന്ന ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ലാ സ്കൂ​ൾ വ​ടം​വ​ലി മത്സരത്തിൽ കോ​ടോ​ത്ത് ഡോ.​ അം​ബേ​ദ്ക​ർ എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി.
ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ബ​ളാ​ന്തോ​ട് ജി​എ​ച്ച്എ​സ്എ​സും പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ക​ക്കാ​ട്ട് ജി​എ​ച്ച്എ​സ്എ​സും ര​ണ്ടാം സ്ഥാ​നം നേ​ടി. കാ​ഞ്ഞ​ങ്ങാ​ട് എ​ഇ​ഒ പി.​വി. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വേ​ണു​ഗോ​പാ​ല​ൻ, രാ​ജേ​ഷ് സ്ക​റി​യ, ഷൈ​ജു ഫി​ലി​പ്പ്, തു​ള​സീ​ധ​ര​ൻ, മ​ജീ​ദ് അ​മ്പ​ല​ത്ത​റ, നി​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.