വ​യ​ൽ ഉ​ഴു​തു​മ​റി​യ്ക്കാ​ൻ എ​ത്തി​യ ട്രാ​ക്ട​ർ ച​ളി​യി​ൽ പൂ​ണ്ടു
Monday, October 21, 2019 12:50 AM IST
തൃ​ക്ക​രി​പ്പൂ​ർ: കൊ​യോ​ങ്ക​ര പാ​ട​ശേ​ഖ​ര​ത്തി​ലെ എ​ടാ​ട്ടു​മ്മ​ൽ വ​യ​ൽ ഉ​ഴു​തു​മ​റി​യ്ക്കാ​ൻ എ​ത്തി​യ ട്രാ​ക്ട​ർ ച​ളി​യി​ൽ പൂ​ണ്ടു. കു​ണി​യ​ൻ പു​ഴ​യോ​ടു ചേ​ർ​ന്നു​ള്ള വ​യ​ലി​ലെ ച​ളി​നി​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് ഉ​ഴു​തു​മ​റി​യ്ക്കാ​നെ​ത്തി​യ ട്രാ​ക്ട​ർ പു​ത​ഞ്ഞ​ത്.

പി​ന്നീ​ട് മ​റ്റൊ​രു ട്രാ​ക്ട​ർ എ​ത്തി​ച്ചു നൈ​ലോ​ൺ ക​യ​ർ കെ​ട്ടി​വ​ലി​ച്ചു ര​ണ്ടു മ​ണി​ക്കൂ​ർ പ്ര​യ​ത്‌​ന​ത്തെ തു​ട​ർ​ന്നാ​ണ് ക​ര​യി​ലേ​ക്ക് ക​യ​റ്റി​യ​ത്. ഇ​തി​നി​ട​യി​ൽ ഒ​രു ട​യ​ർ പ​ഞ്ച​റാ​വു​ക​യും ചെ​യ്തു. എ​ടാ​ട്ടു​മ്മ​ൽ വ​യ​ലി​ൽ കൃ​ഷി ആ​വ​ശ്യ​ത്തി​നെ​ത്തി​ക്കു​ന്ന ട്രാ​ക്ട​റു​ക​ൾ ച​ളി​യി​ൽ പൂ​ണ്ടു കി​ട​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്.