ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ ആ​ദ​രി​ച്ചു
Tuesday, October 22, 2019 1:59 AM IST
പ​ന​ത്ത​ടി: ജ​ന​ശ്രീ ത​ച്ച​ർ​ക​ട​വ് യൂ​ണി​റ്റ് ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും ത​ച്ച​ർ​ക​ട​വ് അ​ങ്ക​ണ​വാ​ടി, ടി​ബി സെ​ന്‍റ​ർ എ​ന്നീ പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കു​ക​യും ചെ​യ്ത ത​ച്ച​ർ​ക​ട​വ് കോ​ള​നി​യി​ലെ ശ​ങ്ക​ര​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി ജ​ന​ശ്രീ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

ജ​ന​ശ്രീ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ ജോ​ണി തോ​ല​മ്പു​ഴ, ജ​ന​ശ്രീ പ​ന​ത്ത​ടി മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ രാ​ജീ​വ് തോ​മ​സ്, സെ​ക്ര​ട്ട​റി വി​നോ​ദ്കു​മാ​ർ, കോ​ൺ​ഗ്ര​സ് പ​ന​ത്ത​ടി മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​കു​മാ​ർ, ജ​ന​ശ്രീ 15-ാം വാ​ർ​ഡ് ചെ​യ​ർ​മാ​ൻ ഇ.​കെ. ജ​യ​ൻ, ചെ​യ​ർ​മാ​ൻ പി.​കെ. ര​വി, സെ​ക്ര​ട്ട​റി സെ​ബാ​ൻ കാ​ര​ക്കു​ന്നേ​ൽ, ഇ​രി​ക്കും​ക​ല്ല് യു​ണി​റ്റ് ചെ​യ​ർ​മാ​ൻ വി​നോ​ദ് ഫി​ലി​പ്പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.