അപകടക്കെ​ണി​യൊ​രു​ക്കി ഒ​രു റോ​ഡ്
Monday, November 11, 2019 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ങ്ങു​മ്പോ​ഴോ കാ​ൽ​ന​ട​യാ​യി പോ​കു​മ്പോ​ഴോ ക​ണ്ണ് ഒ​ന്നു തെ​റ്റി​യാ​ൽ പ​ണി​കി​ട്ടും. പു​തി​യ​കോ​ട്ട​യി​ൽ ടൗ​ണി​ലേ​ക്ക് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്നി​ട​ത്താ​ണ് യാ​ത്ര​ക്കാ​രു​ടെ കാ​ലൊ​ടി​ക്കു​ന്ന കു​ഴി​യു​ള്ള​ത്. റോ​ഡ​രി​കി​ലെ ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ത​ന്നെ ഇ​വി​ടെ യാ​ത്ര​ക്കാ​ർ​ക്ക് വി​ന​യാ​കു​ന്നു.
അ​തു കൂ​ടാ​തെ​യാ​ണ് റോ​ഡി​ന്‍റെ താ​ഴ്ച പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​ത്. റോ​ഡ​രു​കി​ൽ ബ​സ് അ​ട​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ടം നി​ശ്ച​യം. നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ള​ക്കം കാ​ലു​തെ​റ്റി കു​ഴി​യി​ൽ​വീ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്. കെ​എ​സ്ടി​പി റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ഇ​വി​ടെ റോ​ഡ് ഉ​യ​ർ​ന്ന​ത്. എ​ന്നാ​ൽ താ​ഴ്ന്ന​ഭാ​ഗം നി​ക​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല.
ഏ​താ​നും ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ൽ സം​സ്ഥാ​ന ക​ലോ​ത്സ​വ​മാ​ണ്. ഇ​തോ​ടെ ജ​ന​ത്തി​ര​ക്കേ​റും. അ​തി​നു മു​ന്പെ​ങ്കി​ലും ഇ​വി​ടെ​യു​ള്ള കു​ഴി നി​ക​ത്ത​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യാ​ണ് യാ​ത്ര​ക്കാ​ർ​ക്കു​ള്ള​ത്.