കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന ജാ​ഥ 15 മു​ത​ൽ
Tuesday, November 12, 2019 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ത്ത​ര മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ഞ്ഞ​ങ്ങാ​ട് ഫൊ​റോ​ന​യു​ടെ വാ​ഹ​ന​ജാ​ഥ 15,16,17 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.
15​ന് കാ​ഞ്ഞ​ങ്ങാ​ട്ടു നി​ന്നാ​രം​ഭി​ക്കു​ന്ന ജാ​ഥ ഇ​ൻ​ഫാം ദേ​ശീ​യ ചെ​യ​ർ​മാ​ൻ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.17​ന് വൈ​കു​ന്നേ​രം പെ​രി​യ​യി​ൽ സ​മാ​പി​ക്കും.
പ​ട​ന്ന​ക്കാ​ട് ഗു​ഡ് ഷെ​പ്പേ​ർ​ഡ് ച​ർ​ച്ചി​ൽ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി​യോ​ഗം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ത്യു പ​ര​വ​രാ​ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫാ. ​തോ​മ​സ് ത​യ്യി​ൽ, സി​ജോ അ​മ്പാ​ട്ട്, ഡാ​ന്‍റി​സ് മു​ല്ല​പ്പ​ള്ളി, ഫാ. ​ലൂ​യി മ​രി​യ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.