ക​ലോ​ത്സ​വം ഗ്രാ​മീ​ണ ന​ന്മ​യു​ടെ വി​ജ​യം: മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ന്‍
Saturday, November 16, 2019 1:37 AM IST
ഇ​രി​യ​ണ്ണി: ഗ്രാ​മീ​ണ ജ​ന​ത​യു​ടെ ന​ന്മ​യും കൂ​ട്ടാ​യ്മ​യു​മാ​ണ് ഇ​രി​യ​ണ്ണി​യി​ല്‍ ന​ട​ന്ന ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ വി​ജ​യ​മെ​ന്നു റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.

ഇ​രി​യ​ണ്ണി ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രു നാ​ട് ഒ​രു​ങ്ങി​പ്പു​റ​പ്പെ​ട്ടാ​ല്‍ എ​ത്ര പ്ര​യാ​സ​ക​ര​മാ​യ ല​ക്ഷ്യ​വും സാ​ക്ഷാ​ത്ക​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ഇ​രി​യ​ണ്ണി​യി​ലെ ജ​ന​ങ്ങ​ള്‍ തെ​ളി​യി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ വേ​ദി​ക​ളി​ലും നി​റ​ഞ്ഞ സ​ദ​സാ​ണ് കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ സൗ​ഹൃ​ദ​പൂ​ര്‍​ണ​മാ​യ മ​ത്സ​ര​മാ​ണ് ന​ട​ക്കേ​ണ്ട​ത്. കാ​ഞ്ഞ​ങ്ങാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡി​ന്‍റെ അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​യി മാ​റാ​ന്‍ ഇ​വി​ടു​ത്തെ വി​ജ​യി​ക​ള്‍​ക്ക് ക​ഴി​യ​ട്ടെ​യെ​ന്ന് മ​ന്ത്രി ആ​ശം​സി​ച്ചു.

ച​ട​ങ്ങി​ല്‍ സം​ഘാ​ട​ക​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജെ​യിം​സ് ജോ​സ​ഫ് വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. ക​ലോ​ത്സ​വ സ്മ​ര​ണി​ക ഇ​രി​യ​ണ്ണി​യി​ലെ റി​ട്ട. അ​ധ്യാ​പ​ക​ന്‍ സി. ​കു​ഞ്ഞ​മ്പു​വി​ന് ന​ല്‍​കി​ക്കൊ​ണ്ടു മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്തു. ഭ​ക്ഷ​ണ​ശാ​ല​യു​ടെ ചു​മ​ത​ല വ​ഹി​ച്ച ഇ​രി​യ​ണ്ണി​യി​ലെ വി​ഷ്ണു ഭ​ട്ടി​ന് മ​ന്ത്രി ഉ​പ​ഹാ​രം ന​ല്‍​കി. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ കെ.​വി.​പു​ഷ്പ, ഡി​ഇ​ഒ​മാ​രാ​യ എ​ന്‍. ന​ന്ദി​കേ​ശ​ന്‍, കെ. ​സ​ര​സ്വ​തി, കൈ​റ്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി. രാ​ജേ​ഷ്, ആ​ദൂ​ര്‍ സി​ഐ കെ. ​പ്രേം​സ​ദ​ന്‍, എ​ഇ​ഒ​മാ​രാ​യ അ​ഗ​സ്റ്റി​ന്‍ ബ​ര്‍​ണാ​ര്‍​ഡ് മൊ​ണ്ടേ​ലോ, വി. ​ദി​നേ​ശ്, പി.​വി. ജ​യ​രാ​ജ്, ടോം​സ​ണ്‍ ടോം, ​സ​ബ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ കെ. ​നൗ​ഫ​ല്‍, വി.​എം. കൃ​ഷ്ണ​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.